രാജ്യാന്തരം

ലോകത്തെ വിസ്മയിപ്പിച്ച വാസ്തുശില്‍പി സീസര്‍ പെല്ലി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഹെവന്‍: ലോക പ്രശസ്ത വാസ്തുശില്‍പി സീസര്‍ പെല്ലി (92 വയസ്) അന്തരിച്ചു. വെളളിയാഴ്ച ന്യൂ ഹെവനില്‍ വെച്ചായിരുന്നു മരണം. ലോകത്തിലെ വിസ്മയങ്ങളായ ഉയരം കൂടിയ പല വന്‍ മന്ദിരങ്ങളുടെയും ശില്‍പിയാണ് സീസര്‍ പെല്ലി. 

ന്യൂയോര്‍ക്കിലെ വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്റര്‍, മലേഷ്യയിലെ കോലാലംപൂരില്‍ പെട്രോനാസ് ടവേഴ്‌സ് എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നിര്‍മ്മിതികളാണ്.

അര്‍ജന്റീനയില്‍ ജനിച്ച സീസര്‍ പെല്ലി പിന്നീട് അമേരിക്കന്‍ പൗരത്വം സ്വീകരിക്കുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി  സാസ്‌ക്കാരിക കെട്ടിടങ്ങള്‍ക്കും അദ്ദേഹം രൂപം കൊടുത്തിട്ടുണ്ട്.
യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ആര്‍ക്കിടെക്റ്റ് വിഭാഗം ഡീന്‍ ആയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി