രാജ്യാന്തരം

വിര്‍ജിനിയയില്‍ സര്‍ക്കാര്‍ കെട്ടിടത്തിനുള്ളില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍: വിര്‍ജീനിയ ബീച്ചിലെ മുന്‍സിപ്പല്‍ കോംപ്ലക്‌സിനുള്ളിലുണ്ടായ വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. വിര്‍ജീന ബീച്ച് സിറ്റിയിലെ സര്‍ക്കാര്‍ ജീവനക്കാരനാണ് സര്‍ക്കാര്‍ കെട്ടിടത്തില്‍ വെച്ച് നിറയൊഴിച്ചത്. പൊലീസ് നടത്തിയ നടത്തിയ തിരിച്ചടിയില്‍ അക്രമി കൊല്ലപ്പെട്ടു. 

അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. അക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നേര്‍ക്കും ഇയാള്‍ നിറയൊഴിച്ചു. ഇതില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. 

വെടിവയ്പ്പിനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അടുത്തടുത്ത് സര്‍ക്കാര്‍ മന്ദിരങ്ങളുള്ള മേഖലയാണിത്. വെടിവയ്പ്പുണ്ടായതിന് പിന്നാലെ തൊട്ടടുത്ത കെട്ടിടങ്ങളിലുള്ള ജീവനക്കാരെ ഒഴിപ്പിച്ചു. ഈ വര്‍ഷം അമേരിക്കയില്‍ ജക്കൂട്ടത്തിന് നേരെയുണ്ടാവുന്ന 150ാമത്തെ വെടിവയ്പ്പാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍