രാജ്യാന്തരം

പാകിസ്ഥാനില്‍ എല്ലാവരും സ്വത്ത് വിവരം വെളിപ്പെടുത്തണം; നികുതിയടയ്ക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് ഇമ്രാൻ ഖാൻ

സമകാലിക മലയാളം ഡെസ്ക്

ഇസ്ലമാബാദ് : ഈ മാസം അവസാനിക്കുന്നതിന് മുമ്പ് തന്നെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.  അടുത്ത വർഷത്തേക്കുള്ള സാമ്പത്തിക ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പായി നടത്തിയ പ്രസം​ഗത്തിലാണ് ഇമ്രാൻ ഖാന്റെ ആഹ്വാനം. ജനങ്ങൾ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി നികുതി അടയ്ക്കാൻ തയ്യാറായാൽ മാത്രമേ രാജ്യം പുരോ​ഗതി പ്രാപിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ലോകരാജ്യങ്ങളുടെ നിരയിലേക്ക് പാകിസ്ഥാനെ എത്തിക്കണമെങ്കിൽ ജനങ്ങളുടെ അകമഴിഞ്ഞ സഹായം ആവശ്യമാണെന്നും ഇമ്രാൻഖാൻ കൂട്ടിച്ചേർത്തു. 

ബിനാമി അക്കൗണ്ടുകളിലെ സമ്പാദ്യത്തിന്റെ വിവരവും ബിനാമി ആസ്തികളും വെളിപ്പെടുത്തണമെന്നും വിദേശ നിക്ഷേപത്തിന്റെ വിവരങ്ങൾ സർക്കാരിൽ സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂൺ 30 കഴിഞ്ഞാൽ സർക്കാർ കർശന നടപടികളിലേക്ക് കടക്കുമെന്നും പിന്നീട് ഒരവസരം ഉണ്ടായിരിക്കുന്നതല്ലെന്നും ഇമ്രാൻഖാൻ വ്യക്തമാക്കി. വിദേശരാജ്യങ്ങളിൽ പാക് പൗരൻമാർക്കുള്ള നിക്ഷേപത്തിന്റെ കണക്ക് എടുക്കുന്നതിനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. 

രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി നിയമവിധേയമാക്കുന്നതിനുള്ള നടപടിക്ക് മെയ് മാസമാണ് ഇമ്രാൻ സർക്കാർ തുടക്കമിട്ടത്. രാഷ്ട്രപതിയുടെ ഓർഡിനൻസ് വഴിയാണ് ഇത് നടപ്പിലാക്കിയത്. പദ്ധതി അനുസരിച്ച് 45 ദിവസമാണ് ജനങ്ങൾക്ക് നികുതി അടയ്ക്കുന്നതിനായും സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തുന്നതിനായും അനുവദിച്ച സമയം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ