രാജ്യാന്തരം

മറ്റു രാഷ്ട്രത്തലവന്മാര്‍ വരുമ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റില്ല; ഇമ്രാന്‍ഖാന്‍ നയതന്ത്രമര്യാദകള്‍ ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബിഷ്‌കെക്ക്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നയതന്ത്രമര്യാദകള്‍ വീണ്ടും ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയുടെ പ്രാരംഭ ചടങ്ങില്‍ ഇമ്രാന്‍ഖാന്‍ നയതന്ത്ര പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ഷാങ്ഹായ്് കൂട്ടായ്മയിലെ അംഗരാജ്യങ്ങളുടെ തലവന്‍മാരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അവരുടെ ട്വിറ്ററില്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയാണ് വിവാദമായത്. മറ്റു രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ ഹാളിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ ഇമ്രാന്‍ഖാന്‍ ഇരിപ്പിടത്തില്‍ ഇരിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. ഹാളിലുളള മറ്റുളളവര്‍ എഴുന്നേറ്റ് നിന്ന് രാഷ്ട്രത്തലവന്മാരെ സ്വാഗതം ചെയ്യുമ്പോഴാണ് ഇമ്രാന്റെ പെരുമാറ്റം.ആ സമയത്ത് ഇമ്രാന്‍ഖാന്‍ മാത്രമാണ് സീറ്റില്‍ ഇരിക്കുന്നതായി കാണുന്നത്.ഹാളിലുണ്ടായിരുന്ന മറ്റുളളവര്‍ ഇരിക്കുന്നതിന് മുമ്പ് പേരിന് എഴുന്നേല്‍ക്കുകയും അപ്പോള്‍ തന്നെ ഇമ്രാന്‍ഖാന്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഈ മാസത്തിന്റെ തുടക്കത്തില്‍ സൗദി അറേബ്യയില്‍ നടന്ന ഒഐസി ഉച്ചകോടിയിലും ഇമ്രാനെതിരെ സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. ഉച്ചകോടിക്കിടെ സൗദി രാജാവ് സല്‍മാനുമായി നടന്ന കൂടിക്കാഴ്ചയിലെ ഇമ്രാന്റെ പെരുമാറ്റമാണ് വിമര്‍ശനത്തിന് കാരണമായത്. കൂടിക്കാഴ്ചയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ പരിഭാഷകന്‍ സൗദി രാജാവിന് പൂര്‍ണമായി മൊഴിമാറ്റി നല്‍കുന്നതിന് മുമ്പ് ഇമ്രാന്‍ഖാന്‍ നടന്നുനീങ്ങിയതാണ് വിവാദമായത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ വ്യാപകമായാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്