രാജ്യാന്തരം

സ്‌കൂളുകളില്‍ ഇനി മൊബൈലിന് വിലക്ക്; നിരോധനവുമായി ഓസ്‌ട്രേലിയ

സമകാലിക മലയാളം ഡെസ്ക്


സിഡ്‌നി; സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം. സംസ്ഥാനത്തിലെ എല്ലാ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളാണ് നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ നിരോധനം കൊണ്ടുവരാനാണ് തീരുമാനം. 
 
സ്‌കൂളിലെത്തിയാലുടന്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ലോക്കറുകളില്‍ സൂക്ഷിക്കണം. സ്‌കൂള്‍ സമയത്തിനുശേഷം ഇവ തിരിച്ചെടുക്കാം. അധ്യാപകര്‍ക്കു പഠിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്കു പഠിക്കാനും തക്ക അന്തരീക്ഷം ഒരുക്കാനാണു വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി ജെയിംസ് മെര്‍ലിനോ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍