രാജ്യാന്തരം

എത്യോപ്യൻ യാത്രാവിമാനം തകർന്നു വീണു ; വിമാനത്തിൽ 149 യാത്രക്കാരടക്കം 157 പേർ

സമകാലിക മലയാളം ഡെസ്ക്

ആ​ഡി​സ് അ​ബാ​ബ: എ​ത്യോ​പ്യ​ൻ എ‍​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​നം തകർന്നുവീണു. ബോയിം​ഗ് 737 വിമാനമാണ് തകർന്നത്. വി​മാ​ന​ത്തി​ൽ 149 യാ​ത്ര​ക്കാ​രും എ​ട്ട് ജീ​വ​ന​ക്കാരും അടക്കം 157 പേരാണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എന്നാൽ എത്രപേർ മരിച്ചുവെന്നത് സ്ഥിരീകരിച്ചിട്ടില്ല.

അഡിസ് അബാബയിൽ നിന്നും കെനിയൻ തലസ്ഥാനമായ നെയ്റോബിയിലേക്ക് പോയ വിമാനമാണ് തകർന്നുവീണത്. നെയ്റോബിക്ക് സമീപം ബിഷോഫ്തുവിലാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. 

വിമാനാപകടം എത്യോപ്യൻ പ്രധാനമന്ത്രി സ്ഥിരീകരിച്ചു. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാം​ഗങ്ങളെ പ്രധാനമന്ത്രി അനുശോചനം  അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍