രാജ്യാന്തരം

ആഫ്രിക്ക, ഇന്ത്യ, തുര്‍ക്കി എന്നിവിടങ്ങളിലുള്ളവരെയെല്ലാം തുരത്തും: ആക്രമണത്തിന് ഒന്‍പത് മിനിറ്റ് മുന്‍പ് അക്രമി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിക്കയച്ച മാനിഫെസ്റ്റോ

സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ് ചര്‍ച്ച്: വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ മുസ്ലീം പള്ളികളില്‍ ആക്രമണം നടത്തുന്നതിന് ഒന്‍പത് മിനിറ്റ് മുന്‍പ് അക്രമി അയാളുടെ മാനിഫെസ്റ്റോ അയച്ച് തന്നെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡണ്‍. പ്രധാനമന്ത്രിയടക്കം ഒന്‍പത് പേര്‍ക്കാണ് പ്രതി ബ്രെന്റണ്‍ ടാരന്റ് ആയാളുടെ മാനിഫെസ്‌റ്റോ അയച്ച് കൊടുത്തത്.

ആക്രമണം നടത്തുന്ന സ്ഥലമോ മറ്റ് വിവരങ്ങളോ നല്‍കാതെയാണ് ഇമെയില്‍ സന്ദേശമെന്നും രണ്ട് മിനുട്ടിനുള്ളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇത് കൈമാറിയിരുന്നുവെന്നും ജെസിന്‍ഡ ആര്‍ഡണ്‍ ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്ന് മുതല്‍ ബന്ധുക്കള്‍ക്ക് കൊടുത്ത് തുടങ്ങുമെന്നും ബുധനാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാവുമെന്നും ആര്‍ഡണ്‍ പറഞ്ഞു.

'മഹത്തായ പുനസ്ഥാപനം' എന്ന തലക്കെട്ടിലുള്ള മാനിഫെസ്‌റ്റോ ബ്രെന്റണ്‍ ടാരന്റില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു. 74 പേജുകളുള്ള മാനിഫെസ്‌റ്റോയില്‍ യൂറോപ്പിലെ കുടിയേറ്റക്കാരെ മുഴുവന്‍ നീക്കം ചെയ്യണമെന്നും ആഫ്രിക്ക, ഇന്ത്യ, തുര്‍ക്കി തുടങ്ങി എവിടെ നിന്നുള്ളവരെയെല്ലാം തുരത്തുമെന്നും ഇയാള്‍ പറയുന്നുണ്ട്.

പള്ളിയില്‍ നടന്ന കൂട്ടക്കൊലപാതകത്തില്‍ 49 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഇന്നലെ പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴും ക്രൂരമായ ഒരു ചിരി ബ്രണ്ടന്റെ ചുണ്ടിലുണ്ടായിരുന്നു, 49 ജീവനെടുത്ത പൈശാചികത ആ മുഖത്ത് നിറഞ്ഞ് നിന്നു. കൊല നടത്തുന്നത് ലൈവ് സ്ട്രീമിങ് നടത്തിയതിന് പിന്നാലെ വന്ന വണ്ടിയും സ്വന്തം മുഖവും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ പൗരനാണ് ബ്രണ്ടന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്