രാജ്യാന്തരം

കശ്മീര്‍ കശ്മീരികള്‍ക്ക് മാത്രം അവകാശപ്പെട്ടത്; കശ്മീര്‍ വിഷയത്തില്‍ വീണ്ടും അഭിപ്രായം പറഞ്ഞ് അഫ്രീദി

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: കശ്മീര്‍ വിഷയത്തില്‍ വീണ്ടും അഭിപ്രായ പ്രകടനവുമായി പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. കശ്മീര്‍ കശ്മീരികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. കശ്മീരിന്റെ കാര്യത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാഗത്ത് നിന്നും കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാവണം എന്നും അഫ്രീദി പറഞ്ഞു. 

ഇന്ത്യയ്‌ക്കോ പാകിസ്താനോ അവകാശപ്പെട്ടതല്ല കശ്മീര്‍. കശ്മീര്‍ കശ്മീരികള്‍ക്ക് അവകാശപ്പെട്ടതാണ്. കശ്മീരില്‍ ഇരു രാജ്യങ്ങളും അവകാശവാദം ഉന്നയിച്ചാല്‍ തന്നെ അത് പിന്നീട് ചര്‍ച്ച ചെയ്യാം. അതിനേക്കാളെല്ലാം പരിഗണന നല്‍കേണ്ടത് കശ്മീര്‍ കശ്മീരികള്‍ക്കുള്ളതാണ് എന്ന കാര്യത്തിലാണെന്ന് അഫ്രീദി പറയുന്നു. അഫ്രീദിയുടെ ആത്മകഥയായ ഗെയിം ചെയ്ഞ്ചറിന്റെ പ്രകാശന ചടങ്ങിലായിരുന്നു താരത്തിന്റെ പരാമര്‍ശം. 

കശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. കശ്മീരിലെ ജനങ്ങളെ നമ്മള്‍ സംരക്ഷിക്കണം. സമാധാനപ്രക്രീയകളില്‍ അവരെ ഉള്‍പ്പെടുത്തണം. കശ്മീരികളേക്കാള്‍ വേദനയും പ്രതിസന്ധിയും ഇന്ത്യയിലുള്ളവര്‍ അനുഭവിക്കുന്നില്ല. ഈ വിഷയത്തില്‍ ഇമ്രാന്‍ ഖാന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അഫ്രീദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്