രാജ്യാന്തരം

മൂന്നുവയസ്സുകാരിയെ ടാക്‌സിയില്‍ മറന്നു; ഒന്നുമറിയാതെ ഡ്രൈവര്‍;നാടകീയത

സമകാലിക മലയാളം ഡെസ്ക്

റിയാദ്: കുടുംബമായി സഞ്ചരിച്ചപ്പോള്‍ ടാക്‌സി കാറില്‍ ഉറങ്ങിയ കുട്ടിയെ മറന്നു. മക്കയിലാണ് സംഭവം. ഉംറ നിര്‍വഹിച്ച ശേഷം ഹറം പരിസരത്ത് നിന്ന് അസീസിയയിലെ താമസ സ്ഥലത്തേയ്ക്ക് പോകാന്‍ വിളിച്ച ടാക്‌സിയിലാണ് കുട്ടിയെ മറന്നത്. 

യാത്രയ്ക്കിടയില്‍ പിന്‍സീറ്റിലിരുന്ന് ഉറങ്ങിപ്പോയ മൂന്നു വയസ്സുകാരിയെ മറന്ന് കുടുംബം കാറില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ലക്ഷ്യസ്ഥാനത്തിറങ്ങി ടാക്‌സിയെ വിട്ട ഉടനെ കുഞ്ഞിനെ കുറിച്ച് ഓര്‍ത്തെങ്കിലും ഫലമുണ്ടായില്ല.തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചെക്ക് പോയിന്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം മദീന റോഡില്‍ വച്ചാണ് ടാക്‌സിക്കാരനെ പിടികിട്ടിയത്. 

കുട്ടിയെ ഈ സ്ഥിതിയില്‍ കണ്ടുപിടിക്കപ്പെട്ടപ്പോള്‍ വിദേശിയായ ടാക്‌സി ഡ്രൈവര്‍ ഇതൊന്നുമറിയാതെ അല്‍ഭുതപ്പെടുകയായിരുന്നു. ഒടുക്കം കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളെ ഏല്‍പ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല