രാജ്യാന്തരം

രക്തം പരിശോധിച്ചപ്പോൾ എച്ച്ഐവി പോസിറ്റീവ്; അവിഹിതമെന്ന് ഭർത്താവ്, 32കാരിയെ കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: എച്ച്ഐവി ബാധിതയാണെന്ന് അറിഞ്ഞതിന് പിന്നാലെ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. നാല് മക്കളുടെ അമ്മയായ 32 കാരിയാണ് കൊല്ലപ്പെട്ടത്. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം.

കഴുത്തിൽ കയ‍ര്‍ കൊണ്ട് കുരുക്കിട്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ മൃതദേഹം വീടിന് വെളിയിലെ മരത്തിൽ കെട്ടിത്തൂക്കി. 

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലർകാന ജില്ലയിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് എച്ച്ഐവി പോ‌സിറ്റീവാണെന്ന് കണ്ടെത്തിയത്. ഇവിടെ ഒരു മാസത്തിനിടെ പരിശോധനനടത്തിയ ആയിരത്തിലേറെ പേർക്ക് എച്ച്ഐവി ഉള്ളതായാണ് റിപ്പോർട്ട്. 

‌‌വ്യാപകമായി എച്ച് ഐ വി റിപ്പോർട്ട് ചെയ്തതിൽ സംശയിച്ച് പാക് ആരോഗ്യമന്ത്രാലയ പ്രതിനിധികളും  ലോകാരോഗ്യ സംഘടന പ്രതിനിധികളും നടത്തിയ പ്രത്യേക അന്വേഷണത്തിൽ എച്ച്ഐവി പോസിറ്റീവ് ആയ ഡോക്ട‍ർ മനപ്പൂർവ്വം തന്റെ ശരീരത്തിൽ ഉപയോഗിച്ച സിറിഞ്ച് കൊണ്ട് ആശുപത്രിയിലെ രോഗികളിൽ അണുബാധ ഏൽപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും