രാജ്യാന്തരം

200ഓളം പേരുമായി കിടക്ക പങ്കിട്ടു; ആഴ്ചയില്‍ മൂന്ന് പുരുഷന്‍മാര്‍ വരെ; വല വിരിക്കുന്നത് ഇന്‍സ്റ്റഗ്രാം വഴി; വെളിപ്പെടുത്തലുമായി 31കാരി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സോഷ്യല്‍ മീഡിയ ഇന്ന് ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. നല്ല കാര്യങ്ങള്‍ക്കെന്ന പോലെ അതിന്റെ ദുരുപയോഗത്തിന്റെ വാര്‍ത്തകളും നിരന്തരം ഇന്ന് സമൂഹത്തില്‍ നിന്ന് കേള്‍ക്കാറുണ്ട്. 

ഒരു വ്യത്യസ്തമായൊരു വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ലൗറി ജെയ്ഡ് വൂഡ്‌റഫ് എന്ന 31കാരി. താന്‍ 100 മുതല്‍ 200 വരെ പുരുഷന്‍മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് യുവതി നടത്തിയിരിക്കുന്നത്. ഓരോ ആഴ്ചയിലും രണ്ടോ, മൂന്നോ പുതിയ പുരുഷന്‍മാരുമായി താന്‍ കിടക്ക പങ്കിടാറുണ്ടെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. 

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ലൗറി കിടക്ക പങ്കിടാനുള്ള ആണ്‍ സുഹൃത്തിനെ തിരഞ്ഞെടുക്കുന്നത്. പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ളതും നഗ്നത പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ളതുമായ പലതരം ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് യുവതി സുഹൃത്തുക്കളെ ആകര്‍ഷിക്കുന്നത്. ചിത്രങ്ങള്‍ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ഹിറ്റാകുന്നു. പിന്നാലെ സ്വകാര്യ സന്ദേശങ്ങളും യുവതിക്ക് ലഭിക്കുന്നു. 

അപരിചതരോടൊപ്പം കിടക്ക പങ്കിടുന്നത് താന്‍ ഏറെ ആസ്വദിക്കുന്നതായി ലൗറി പറയുന്നു. സോഷ്യല്‍ മീഡിയ ഇക്കാര്യത്തില്‍ കൂടുതല്‍ എളുപ്പമായ വഴിയാണ്. ഡേറ്റിങ് ആപ്പുകളടക്കമുള്ളവയെപ്പറ്റി ആലോചിച്ച് സമയം കളയേണ്ടതില്ല. മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ സുഹൃത്തുക്കളെ കണ്ടെത്താന്‍ ഇന്‍സ്റ്റഗ്രാം സഹായിക്കുന്നതായും ലൗറി പറയുന്നു. 

ലൈംഗികത തന്നെ സംബന്ധിച്ച് ഭാവനാത്മകമായ അവസ്ഥയാണ്. ഒരു പുരുഷനൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ടെന്ന് ലൗറി പറയുന്നു. എന്നാല്‍ തനിക്ക് സന്ദേശമയക്കുന്നവരെല്ലാം ഒരു രാത്രിക്ക് വേണ്ടി മാത്രമേ തനിക്കൊപ്പം ചേരുന്നുള്ളു. 

ഞെട്ടിക്കുന്ന തുറന്നു പറച്ചിലുകള്‍ നടത്തിയ ലൗറി താന്‍ ലൈംഗിക ആസക്തിയുള്ള വ്യക്തി തന്നെയാണെന്ന് സമ്മതിക്കുന്നു. ഒരു കുട്ടിയുടെ അമ്മ കൂടിയായ ലൗറി രണ്ട് പുസ്തകങ്ങളുടെ പണിപ്പുരയിലാണിപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്