രാജ്യാന്തരം

ജീവനക്കാരിയെ 'പ്രണയിച്ചതിന്' മാക്‌ഡൊണാള്‍ഡ്‌സിന്റെ സിഇഒയെ പുറത്താക്കി; നടപടി കമ്പനി പോളിസി ലംഘിച്ചതിന്

സമകാലിക മലയാളം ഡെസ്ക്

മ്പനിയിലെ ജീവനക്കാരിയുമായി പ്രണയത്തിലായെന്ന് ആരോപിച്ച് മാക്‌ഡൊണാള്‍ഡ്‌സ് സിആഒയെ പുറത്താക്കി. മുന്‍ പ്രസിഡന്റും സിഇഒയുമായ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിനെയാണ് പുറത്താക്കിയത്. കമ്പനി പോളിസി ലംഘിച്ചു എന്ന് ആരോപിച്ചാണ് നടപടി. സ്റ്റീവിനെ പുറത്താക്കിയ വിവരം മാക്‌ഡൊണാള്‍ഡ്‌സ് തന്നെയാണ് പുറത്തുവിട്ടത്.

കമ്പനിയുടെ മാനേജര്‍മാര്‍ തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രണയിക്കുന്നതിന് വിലക്കുണ്ട്. ജീവനക്കാരിയുമായി ബന്ധമുണ്ടെന്ന് സ്റ്റീവ് സമ്മതിച്ചതിന് പിന്നാലെയാണ് നടപടി വന്നത്. കമ്പനിയ്ക്ക് മൂല്യം നല്‍കുന്നുണ്ടെന്നും തന്നെ പുറത്താക്കാനുള്ള കമ്പനിയുടെ തീരുമാനം അംഗീകരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. 

ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ് ചേര്‍ന്ന് വിഷയം വിലയിരുത്തിയായിരുന്നു തീരുമാനം. കമ്പനിയുടെ ബോര്‍ഡില്‍ നിന്നും അദ്ദേഹത്തെ നീക്കി. 2015 മുതല്‍ മാക്‌ഡൊണാള്‍ഡ്‌സിന്റെ സിഇഒ ആണ് സ്റ്റീവ്. എന്നാല്‍ അദ്ദേഹം പ്രണയിക്കുന്ന ജീവനക്കാരിയുടെ വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല,
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും