രാജ്യാന്തരം

ഷൂസിനുള്ളിൽ രണ്ട് കിലോ സ്വർണവുമായി യുവതി, വിചിത്രമായ നടപ്പിൽ കുടുങ്ങി; കസ്റ്റംസ് പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

മോസ്കോ: വിമാനത്താവളത്തില്‍ വച്ച് യുവതിയുടെ ചെരുപ്പില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ രണ്ട് കിലോ സ്വര്‍ണം കണ്ടെടുത്തു. വിമാനത്താവളത്തിലൂടെയുള്ള യുവതിയുടെ നടത്തം കണ്ട് സംശയം തോന്നി പരുശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

ഷൂസിനുള്ളിലാണ് രണ്ട് കിലോ സ്വർണം യുവതി ഒളിപ്പിച്ചുവച്ചത്. വിചിത്രമായ യുവതിയുടെ നടപ്പുകണ്ട് ശ്രദ്ധിച്ച ഉദ്യോ​ഗസ്ഥർക്ക് ഇവരുടെ മുഖത്തെ ഭയം കണ്ട് സംശയം തോന്നുകയായിരുന്നു. വീഴുമെന്ന് ഭയന്ന് നടക്കുന്നതുപോലെ കാലുകള്‍ ചേര്‍ത്തുവച്ചാണ് യുവതി വിമാനത്താവളത്തിലൂടെ നടന്നത്.

കിഴക്കന്‍ സൈബീരിയയിലെ ചൈനീസ് ബോര്‍ഡറിലാണ് സംഭവം. റഷ്യന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനാണ് യുവതിയെ പിടികൂടിയത്. അഞ്ച് മില്യണ്‍ റൂബിയോളം (55,70,582 രൂപ) വിലമതിക്കുന്നതാണ് കണ്ടെടുത്ത സ്വർണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ