രാജ്യാന്തരം

വാഹന,ഭവന, വ്യക്തിഗത വായ്പകള്‍ സ്‌പോട്ടില്‍; 250 ജില്ലകളില്‍ ബാങ്കുകളുടെ വായ്പാമേള; ആകര്‍ഷണീയമായ ഓഫറുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാധാരണ ജനങ്ങള്‍ക്കും ചെറുകിട സംരഭകര്‍ക്കും വായ്പ അനായാസം ലഭ്യമാക്കി വിപണയില്‍ പണലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ മേളകള്‍ക്ക്  ബാങ്കുകള്‍ ഇന്ന് തുടക്കമിടും.

250 ജില്ലകളിലാണ് ഇന്നുമുതല്‍ 4 ദിവസത്തെ മേളകള്‍. വ്യക്തിഗതം, കൃഷി, വാഹനം. ഭവനം, ചെറുകിട സംരംഭം, വിദ്യാഭ്യാസം എന്നീ ഇനങ്ങളില്‍ തത്സമയം അനുമതി നല്‍കുന്ന രീതിയാണ് നടപ്പാക്കുക.

പൊതുമേഖലാ ബാങ്കുകളാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം മേള നടത്തുന്നത്. ഓരോ ബാങ്കും ലീഡ് ബാങ്ക് പദവിയിലുള്ള ജില്ലകളിലാണ് മേള നടത്തുക. ഉത്സവസീസണില്‍ പരമാവധി ജനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കി വിപണിക്ക് ഉത്തേജനം പകരാനാവുമെന്ന് കണക്കാക്കുന്നു. വായ്പ നല്‍കുന്നതിന് മുന്നോടിയായുള്ള എല്ലാ പരിശോധനകളും നടത്തിയശേഷമെ തുക നല്‍കൂ എന്നു ബാങ്കുകള്‍ അറിയിച്ചു. രണ്ടാം ഘട്ട വായ്പാ മേള 150 ജില്ലകളില്‍ 21 ന് തുടങ്ങും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം