രാജ്യാന്തരം

ഓടുന്ന ബസില്‍ യുവദമ്പതികളുടെ പ്രണയചേഷ്ട, അസഭ്യവര്‍ഷവും അട്ടഹാസവുമായി യുവാക്കളുടെ സംഘം ചുറ്റിലും, അലമുറയിട്ട് കുട്ടികള്‍; വിലക്ക് 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറണം എന്നത് സമൂഹത്തിലെ ഒരു അലിഖിത നിയമമാണ്. യുക്തിയോടെയും ഔചിത്യത്തോടെയും പെരുമാറേണ്ടത് ഒരു സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യവുമാണ്. ബ്രിട്ടണില്‍ ബസില്‍ യാത്ര ചെയ്യവേ, യുവദമ്പതികളും ഒരു കൂട്ടം സാമൂഹ്യവിരുദ്ധരും ഇത് തെറ്റിച്ചതിന്റെ വാര്‍ത്തകളാണ് ലോകമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 

കുട്ടികള്‍ അടക്കമുളള മറ്റ് യാത്രക്കാര്‍ നോക്കിനില്‍ക്കേ, ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ യുവദമ്പതികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്നുണ്ടാകുന്ന കോലാഹലങ്ങളുമാണ് വാര്‍ത്തയായത്.ഇത് ശ്രദ്ധയില്‍പ്പെട്ട 30നും 40നും ഇടയില്‍ പ്രായം തോന്നുന്ന യുവാക്കളുടെ ഒരു സംഘം അസഭ്യം പറയുകയും ആര്‍പ്പുവിളിച്ചും അട്ടഹസിച്ചും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതായി  ബസിലുണ്ടായിരുന്ന മറ്റുളളവര്‍ പറയുന്നു. മോശം ഭാഷയിലായിരുന്നു ഇവരുടെ സംസാരം. ഇത് കുട്ടികള്‍ അടക്കമുളളവരെ ഭീതിയിലാഴ്ത്തി. കുട്ടികള്‍ അലമുറയിട്ട് കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ബ്ലാക്ക്പൂളില്‍ നിന്ന് ബിര്‍മിങ്ഹാമിലേക്ക് യാത്ര പോകുന്നതിനിടെയാണ് ബസില്‍ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മുന്‍സീറ്റില്‍ ഇരിക്കുകയാണ് യുവദമ്പതികള്‍. യാത്രക്കിടെ, ഇവര്‍ പുതപ്പിനടിയിലൂടെ ലൈംഗിക വേഴ്ച ആരംഭിച്ചു.ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ ആര്‍ത്തുവിളിച്ചും അട്ടഹസിച്ചും ഇവര്‍ക്ക് ചുറ്റും കൂടി. ബിയര്‍ ക്യാനുകളുമായി മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇവരെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കാണേണ്ടിവന്ന തങ്ങള്‍ അപമാനിക്കപ്പെട്ടതായി മറ്റു യാത്രക്കാര്‍ പറയുന്നു.

സംഭവം വിവാദമായതോടെ മറ്റു യാത്രക്കാര്‍ അധികൃതരോട് പരാതിപ്പെട്ടു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഇവരെ തുടര്‍ന്നുളള യാത്രകളില്‍ നിന്ന് വിലക്കിയതായി ബസ് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല