രാജ്യാന്തരം

മാതാപിതാക്കള്‍ ഒറ്റയ്ക്ക് കിടത്തി ശീലിപ്പിക്കാന്‍ നോക്കി; ഏഴ് മാസം പ്രായമുളള കുഞ്ഞിന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

സിംഗപ്പൂര്‍:രക്ഷിതാക്കള്‍ ഒറ്റയ്ക്ക് കിടത്തിയ ഏഴ് മാസം പ്രായമുളള കുഞ്ഞ്  കിടക്കയുടെയും കട്ടിലിന്റെയും ഇടയ്ക്കുളള വിടവില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ചു. കുഞ്ഞിന്റെ പിതാവ് രാവിലെ വന്ന് നോക്കുമ്പോഴാണ് കുഞ്ഞ് മരിച്ചുകിടക്കുന്നതായി കണ്ടത്. സിംഗപൂരില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 

ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാനാണ്  വെറും ഏഴ് മാസം മാത്രം പ്രായമുളള പെണ്‍കുഞ്ഞിനെ  ഒറ്റയ്ക്ക് കിടത്തിയത് എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കൂടാതെ ശാരീരികബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന തങ്ങള്‍ വഴി കുട്ടിക്ക് അസുഖം പകരരുത് എന്ന ചിന്തയും കുട്ടിയെ ഒറ്റയ്ക്ക് കിടത്താന്‍ കാരണമായതായും മാതാപിതാക്കള്‍ പറയുന്നു.കുഞ്ഞ് മരിക്കുന്നതിന് തലേ ദിവസം രാത്രി ഒന്‍പത് മണിക്ക് താന്‍ പുതപ്പ് മൂടി ഉറക്കിയിട്ടാണ് മുറിയില്‍ നിന്ന് മടങ്ങിയതെന്ന് അമ്മ പറയുന്നു. 

രാവിലെ ഏഴ് മണിയോടെ കുഞ്ഞിന്റെ അച്ഛന്‍ മുറി തുറന്നപ്പോഴാണ്  കിടക്കയുടെയും കട്ടിലിന്റെയും ഇടയ്ക്കുളള വിടവില്‍ കുഞ്ഞ് കിടക്കുന്നത് കണ്ടത്. അപ്പോള്‍ തന്നെ കുഞ്ഞിനെ പുറത്ത് എടുത്തെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പരിശോധിച്ച ഡോക്ടറും റിപ്പോര്‍ട്ട് ചെയ്തു. കുഞ്ഞ് ഉരുണ്ട് കട്ടിലിന്റെ വിടവില്‍ എത്തിയതാകാമെന്നും ഡോക്ടര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ