രാജ്യാന്തരം

മരുന്നു കഴിക്കുന്ന പുരുഷന്മാര്‍ക്ക് സ്തനവളര്‍ച്ച; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 800 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്; മരുന്നിന്റെ പാര്‍ശ്വഫലത്തിന്റെ പേരില്‍ ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് ഭീമന്‍ പിഴ. മാനസികാരോഗ്യത്തിനുള്ള മരുന്ന് പുരുഷന്‍മാരില്‍ സ്തനവളര്‍ച്ച ഉണ്ടാക്കുന്നുവെന്ന കേസിലാണ് നഷ്ടപരിഹാരം നല്‍കാന്‍ യുഎസ് കോടതി വിധിച്ചത്. 800 കോടി ഡോളറാണ് കമ്പനി നഷ്ടപരിഹാരമായി നല്‍കേണ്ടത്. 

മാനസിക രോഗമായ സ്‌കിസോഫ്രീനിയക്ക് റിസ്‌പെര്‍ഡാല്‍ എന്ന മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് സ്ത്‌നവളര്‍ച്ച ഉണ്ടായി എന്നാരോപിച്ച് നിക്കോളാസ് മുറെ എന്നയാളാണ് കോടതിയെ സമീപിച്ചത്. ഓട്ടിസം ബാധിച്ച മുറെ ചെറുപ്പത്തില്‍ റിസ്‌പെര്‍ഡാല്‍ കഴിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്തനവളര്‍ച്ച ഉണ്ടായി. യുഎസിലെ പെന്‍സില്‍വാനിയ കോടതിയുടേതാണ് വിധി. 

മരുന്നിന്റെ പാര്‍ശ്വഫലത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും കമ്പനി ഇത് മറച്ചുവച്ചെന്ന് കോടതി കണ്ടെത്തിയിരുന്നു.  തുടര്‍ന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും അനുബന്ധ കമ്പനിയായ ജാന്‍സണ്‍ ഫാര്‍മസ്യൂട്ടിക്കലുമാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. എന്നാല്‍ ഉത്തരവിനെതിരെ കമ്പനി അപ്പീല്‍പോകാന്‍ തയാറെടുക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ