രാജ്യാന്തരം

15കാരിയായ വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക ബന്ധം; 24കാരിയായ അധ്യാപിക അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. ഒക്ലഹോമയിലെ യുകോന്‍ ഹൈസ്‌കൂളിലെ മുന്‍ ചരിത്ര അധ്യാപികയും പരിശീലകയുമായ എലിസബത്ത് ലെനബര്‍ഗിനെയാണ് പൊലീസ് പിടികൂടിയത്. ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരികൂടിയായ 15കാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലാണ് 24കാരിയായ അധ്യാപിക പിടിയിലായത്. 

മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ക്കാണ് ആദ്യം സംശയം തോന്നിയത്.സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയുടെ ഫോണ്‍ പരിശോധിച്ചു. മെസേജുകള്‍ കണ്ടതോടെയാണ് വിവരം പുറത്തായത്. മാസങ്ങളായി ഇരുവരും അടുപ്പത്തിലാണെന്നാണ് മനസ്സിലാക്കിയത്.

എക്‌സ്പ്രസ് വേയിലുള്ള ഹോട്ടലില്‍ വച്ചാണ് വിദ്യാര്‍ത്ഥിനിയെ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചത്. സംഭവം പുറത്തായതിനെ തുടര്‍ന്ന് യുക്കോണ്‍ പബ്ലിക് സ്‌കൂള്‍ അന്വേഷണം നടത്തുകയും അധ്യാപിക സ്വയം രാജിവച്ച് പോകുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍  അധ്യാപിക കുറ്റ സമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. 

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുമായി ലൈംഗിക കൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഗുരുതരമായ ആരോപണമാണ് അധ്യാപികക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. 2018 ലാണ് എലിസബത്ത് യുക്കോണ്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. ജൂണ്‍ 30 മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നു കോടതി രേഖകളില്‍ ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു