രാജ്യാന്തരം

മതപാഠശാലയില്‍ വെച്ച് പെണ്‍കുട്ടിയെ തീവെച്ച് കൊന്ന സംഭവം; ബംഗ്ലാദേശില്‍ 16 പേര്‍ക്ക് വധശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ധാക്ക: പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന കേസില്‍ മതപാഠശാല പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് ബംഗ്ലാദേശില്‍ വധശിക്ഷ വിധിച്ചു. ലൈംഗിക ആക്രമണത്തിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ വിസമതിച്ചതിനാണ് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. 

ഏപ്രില്‍ പത്തിനാണ് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. മാര്‍ച്ച് അവസാനത്തോടെയാണ് പ്രധാന അധ്യാപകനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രധാന അധ്യാപകന്‍ അറസ്റ്റിലായെങ്കിലും പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ജയിലില്‍ നിന്ന് ഇയാള്‍ ആളുകളെ നിയോഗിച്ചു. 

പെണ്‍കുട്ടി പരാതി പിന്‍വലിക്കാന്‍ തയ്യാറാവാതിരുന്നതോടെ ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരും, വിദ്യാര്‍ഥികളില്‍ ചിലരും ചേര്‍ന്ന് മതപാഠശാലയ്ക്കുള്ളില്‍ പെണ്‍കുട്ടിയെ കെട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഇതിനെതിരെ ബംഗ്ലാദേശില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി നാലാം ദിവസം ആശുപത്രിയില്‍ വെച്ച് മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍