രാജ്യാന്തരം

ഇന്ത്യയെ ചുട്ടുചാമ്പലാക്കാന്‍ കെല്‍പ്പുള്ള അണുബോംബ് കൈവശമുണ്ട്: ഭീഷണിയുമായി പാകിസ്ഥാന്‍ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: ഇന്ത്യയെ തകര്‍ക്കാന്‍ കെല്‍പ്പുള്ള ആണവായുധങ്ങള്‍ തങ്ങളുടെ കയ്യിലുണ്ടെന്ന് പാകിസ്ഥാന്‍ റയില്‍വെ മന്ത്രി ഷെയ്ഖ് റാഷിദ് അഹ്മദ്. ഇന്ത്യയില്‍ ഉന്നംവയ്ക്കുന്ന പ്രദേശങ്ങള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള 125-250ഗ്രാം ആറ്റം ബോംബുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് പാകിസ്ഥാന്‍ മന്ത്രി അവകാശപ്പെട്ടിരിക്കുന്നത്. റയില്‍വെ മന്ത്രിയുടെ പ്രതികരണം പാകിസ്ഥാന്‍ പത്രമായ ദി ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഇന്ത്യയുടെ ആണവ നയത്തില്‍ മാറ്റം വന്നേക്കാമെന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഷെയ്ഖ് റാഷിദ് അഹമദ്. നന്‍കന സാഹിബിലെ ഒരു റയില്‍വേ സ്റ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അഹ്മദ്. റയില്‍വേ സ്റ്റേഷന് ഗുരു നാനാക്കിന്റെ പേര് നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. 

ഇന്ത്യയെ വിമര്‍ശിച്ച് സംസാരിക്കുന്നതിനിടെ കഴിഞ്ഞയാഴ്ച റാഷിദിന് മൈക്കില്‍ നിന്ന് ഷോക്കേറ്റിരുന്നു. ഇത് ഇന്ത്യയില്‍ വലിയ പരിഹാസത്തിന് ഇടയാക്കി. കശ്മീരിലെ മോദി സര്‍ക്കാരിന്റെ ഇടപെടലിനെ വിമര്‍ശിച്ച് സംസാരിക്കവെയായിരുന്നു ഷോക്കേറ്റത്. ഇതിന് പിന്നാലെ തന്റെ മരണം ഇന്ത്യന്‍ നേതാക്കള്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് റാഷിദ് രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു