രാജ്യാന്തരം

'ഒരാളെ കൊല്ലാന്‍ ഈ വാള്‍ ഉപയോഗിക്കാനാവും, കശ്മീര്‍ ജനത ഭയക്കേണ്ട'; ഇന്ത്യയ്‌ക്കെതിരെ പാക് മുന്‍ നായകന്‍

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. ബാറ്റ് വീശാന്‍ സാധിക്കുമെങ്കില്‍ തനിക്ക് വാള്‍ വീശാനും സാധിക്കുമെന്ന് പറഞ്ഞ് വാളും പിടിച്ച് നിന്ന് പ്രസംഗിക്കുന്ന പാക് മുന്‍ നായകന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 

നേരത്തെ ഞാന്‍ സിക്‌സ് അടിക്കാന്‍ ബാറ്റ് ഉപയോഗിച്ചിരുന്നു, ഇപ്പോള്‍ ഒരാളെ കൊല്ലാന്‍ എനിക്ക് ഈ വാളും ഉപയോഗിക്കാനാവും. കശ്മീരിലെ സഹോദരങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് മിയാന്‍ദാദ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 

കശ്മീരികളോട് ആയുധമെടുക്കാന്‍ പറഞ്ഞും, ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയപ്പോള്‍ രൂക്ഷ വിമര്‍ശനം നടത്തിയും അദ്ദേഹം നേരത്തേയും രംഗത്തെത്തിയിരുന്നു. ആണവായുധം കാഴ്ചയ്ക്ക് വേണ്ടിയല്ല പാകിസ്ഥാന്‍ ഉപയോഗിക്കുന്നതെന്നും, ഇന്ത്യന്‍ സര്‍ക്കാര്‍ ഭീരുക്കളാണ് എന്നുമാണ് അന്ന് മിയാന്‍ദാദ് പറഞ്ഞത്. 

എന്നാല്‍ മിയാന്‍ദാദിന്റെ ഭീഷണിക്കെതിരെ കശ്മീര്‍ ഗവര്‍ണര്‍ രംഗത്തെത്തി. പാക് അധീന കശ്മീരിലെ ജനങ്ങള്‍ ജമ്മു കശ്മീരാണ് ജീവിക്കാന്‍ നല്ല ഇടം എന്ന് പറയുമെന്നും, മിയാന്‍ദാദിന്റെ പ്രസ്താവനയ്ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നും സത്യപാല്‍ മാലിക്ക് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു