രാജ്യാന്തരം

സൗദിയില്‍ എല്ലാ വിസകള്‍ക്കും ഇനി മുതല്‍ ഫീസ് 300 റിയാല്‍; ഏകീകരിക്കാന്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: സൗദിയില്‍ ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസയടക്കം എല്ലാതരം വിസകള്‍ക്കും ഫീസ് 300 റിയാല്‍. ഹജ്ജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍പ്പിള്‍ എന്‍ട്രി വിസകള്‍ക്കെല്ലാം ഇനി ഏകീകൃത ഫീസ് ആയിരിക്കും. 

കഴിഞ്ഞ ദിവസമാണ് വിസ ഫീസ് ഏകീകരിക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമാണ് ഉംറ സ്റ്റാമ്പിങ് ഫീസ് 50ല്‍ നിന്ന് 300 റിയാല്‍ ആക്കിയത്. 

സിംഗിള്‍ എന്‍ട്രി വിസയുടെ കാലാവധി ഒരു മാസമാണ്. ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ മൂന്ന് മാസം വരെ തങ്ങാം. ട്രാന്‍സിറ്റ് വിസ കാലാവധി 96 മണിക്കൂറാണ്. അതേസമയം ആവര്‍ത്തിച്ചുള്ള ഉംറയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന 2000 റിയാല്‍ അധിക ഫീസ് എടുത്തു കളഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ