രാജ്യാന്തരം

സൗദിയില്‍ എണ്ണക്കിണറിന് നേരെ ഡ്രോണ്‍ ആക്രമണം, വന്‍ തീപിടിത്തം

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ എണ്ണ ഉത്പാദക കമ്പനിയായ അരാംകോയില്‍ വന്‍ തീപിടിത്തം. അരാംകോയുടെ രണ്ട് ഉത്പാദക കേന്ദ്രങ്ങളിലാണ് തീപിടിത്തം ഉണ്ടായത്. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് സൗദി മന്ത്രിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുന്നു. 

സൗദിയുടെ കിഴക്കന്‍മേഖലയിലെ അബ്ഖയ്ക്ക്, ഖുറൈയിസ് എന്നിവിടങ്ങളിലെ അരാംകോയുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഡ്രോണ്‍ ആക്രമണം. തീ നിയന്ത്രണവിധേയമായെന്ന് സൗദി അറേബ്യ അറിയിച്ചു. അരാംകോയുടെ വ്യവസായ സുരക്ഷാവിഭാഗം തീ അണയ്ക്കുന്നതിനുളള ശ്രമം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍