രാജ്യാന്തരം

ദുബായ് ഭരണാധികാരിയുടെ മകള്‍ വിവാഹിതയായി, വരന്‍ അബുദാബി രാജകുടുംബാംഗം

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ഇല്‍ മക്തൂമിന്റെ മകള്‍ ശൈഖാ മറിയം ബിന്ത് മുബമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. അബുദാബി രാജകുടുംബാംഗമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാനാണ് വരന്‍. 

ശൈഖ മറിയത്തിന്റെ മൂത്ത സഹോദരി ശൈഖ ലത്തീഫ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് അല്‍ മക്തൂമാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ വാര്‍ത്തയും ചിത്രവും പങ്കുവെച്ചത്. ഇസ്ലാമിക ആചാരപ്രകാരമുള്ള വിവാഹ കര്‍മങ്ങളും വിവാഹക്കരാര്‍ ഒപ്പുവയ്ക്കലും വ്യാഴാഴ്ച നടന്നു. 

യുകെയിലെ സാന്‍ഹര്‍സ്റ്റ് മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ ശൈഖ് ഖാലിദ് പരിശീലനത്തിലെ പരിശ്രമങ്ങള്‍ക്ക് മേജര്‍ ജനറല്‍ ദിവാന്‍ മിശ്ര ചന്ദ് പ്ലാറ്റൂണ്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. 2018 ഓഗസ്റ്റ് 28നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. വിവാഹ നിശ്ചയത്തിന് ശേഷം അല്‍ അഖ്ദ എന്ന ചടങ്ങാണ് ആദ്യം നടക്കുക.

ഇമാമിന്റേയോ ശൈഖിന്റേയോ സാന്നിധ്യത്തിലോ, കോടതിയില്‍ വെച്ചോ ഇസ്ലാമിക രീതിയിലുള്ള വിവാഹ കര്‍മങ്ങളും വിവാഹ ഉടമ്പടിയില്‍ ഒപ്പുവയ്ക്കലുമാണ് അഖ്ദ. ഇതോടെ നിയമപരമായും ഇസ്ലാമികമായും വിവാഹം സാധുവാകും. എന്നാല്‍, ഇതിന് ശേഷം നടക്കുന്ന വിപുലമായ വിവാഹാഘോഷങ്ങള്‍ക്ക് ശേഷമാവും വധു വരന്റെ വീട്ടിലേക്ക് പോവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്

ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി