രാജ്യാന്തരം

മറിയം നവാസിനെ റിമാന്‍ഡ് ചെയ്തു, നവാസ് ഷെരീഫും മകളും ഇപ്പോള്‍ ഒരേ ജയിലില്‍

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ റിമാന്റ് ചെയ്തു. ഇതോടെ പിതാവ് നവാസ് ഷെരീഫ് കഴിയുന്ന ജയിലിലേക്ക് തന്നെ മകള്‍ മറിയം നവാസുമെത്തി. 

കോട്ട് ലഖ്പത് ജയിലിലേക്കാണ് മറിയം നവാസിനെ മാറ്റിയത്. മറിയത്തിന്റെ കസ്റ്റഡി കാലാവധി നീട്ടണം എന്ന നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോയുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു. ആഗസ്റ്റ് എട്ടിന് പിതാവിനെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് മറിയത്തെ അറസ്റ്റ് ചെയ്യുന്നത്. 

മറിയത്തിനൊപ്പം ഷെരീഫിന്റെ ബന്ധുവായ യൂസഫ് അബ്ബാസിനേയും 14 ദിവസത്തെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. അല്‍ അസീയ മില്‍ കേസിലാണ് ഷെരീഫ് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നത്. പഞ്ചസാര കയറ്റുമതിക്ക് സബ്‌സിഡി എന്ന പേരില്‍ പണം തട്ടിയെടുത്താന്‍ ചൗധരി ഷുഗര്‍ മില്ലിനെ ഷെരീഫ് കുടുംബം ഉപയോഗിച്ചെന്നതാണ് കേസിനാധാരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം