രാജ്യാന്തരം

പാരാഗ്ലൈഡിങ്ങിനിടെ പാരച്യൂട്ട് തുറന്നില്ല; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ടാന്‍സാനിയ: പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ പാരച്യൂട്ട് തുറക്കാതെയുണ്ടായ അപകടത്തില്‍ കാനഡാ സ്വദേശിക്ക് ദാരുണാന്ത്യം. ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വ്വതനിരകളില്‍ പാരഗ്ലൈഡിംഗ് നടത്തുന്നതിനിടെയാണ് 51ാരനായ ജസ്റ്റിന്‍ കൈലോ മരിച്ചത്. 

കനേഡിയന്‍ ഹൈക്കമ്മീഷനെയും ജസ്റ്റിന്റെ ബന്ധുക്കളെയും വിവരമറിയിച്ചതായി ടാന്‍സാനിയന്‍ നാഷണല്‍ പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. 

സെപ്തംബര്‍ 20നാണ് ജസ്റ്റിന്‍ പര്‍വ്വതാരോഹണം ആരംഭിച്ചത്. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. പര്‍വ്വതത്തില്‍ നിന്നും ഇറങ്ങാന്‍ പാരാഗ്ലൈഡിംഗിനെയാണ് അദ്ദേഹം ആശ്രയിച്ചത്. പര്‍വ്വതത്തില്‍ നിന്നും ഇറങ്ങുന്നതിനിടയ്ക്ക് പാരച്യൂട്ട് തുറക്കാതാകുകയും ജസ്റ്റിന്‍ താഴേക്ക് വീഴുകയുമായിരുന്നു.

കിളിമഞ്ചാരോയിലെ ഏറ്റവും പ്രസിദ്ധമായ വിനോദമാണ് പാരഗ്ലൈഡിംഗ്. 500000 ഓളം പേര്‍ ഓരോ വര്‍ഷവും കിളിമഞ്ചാരോ കയറുന്നുണ്ട്. എന്നാല്‍ ഇവിടെ അപകടങ്ങള്‍ അപൂര്‍വ്വമാണെന്നാണ് അധികൃതര്‍ പറയുന്നത്.  

സമുദ്രനിരപ്പില്‍ നിന്ന് 6000 കിലോമീറ്റര്‍ (20,000 അടി) ഉയരത്തിലാണ് ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ പര്‍വ്വതനിര.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി