രാജ്യാന്തരം

മൊസാദ് തലവനും ഇസ്രയേല്‍ ആരോഗ്യമന്ത്രിക്കും കോവിഡ്; നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

സ്രയേല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സമാന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. അദ്ദേഹവുമായി അടുത്തിടപഴകിയ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ മേധാവി യോസി കോബന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെയിര്‍ ബെന്‍ ഷാബത് എന്നിവരെയും ക്വാറന്റൈനിലാക്കി. 

നേരത്തെ കോവിഡ് ടെസ്റ്റ് നടത്തിയ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. അടുത്ത അനുയായിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സെല്‍ഫ് ഐസൊലേഷനില്‍ പോയിരുന്നു. 

നിരീക്ഷണത്തിലുള്ള ലിറ്റ്‌സ്മാന്റെയും ഭാര്യയുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യമന്ത്രിയുമായി അടുത്തിടപഴകിയ എല്ലാരും നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 

31പേരാണ് കോവിഡ് ബാധിച്ച് ഇസ്രയേലില്‍ മരിച്ചത്. 6,211പേര്‍ക്ക് രോഗം സ്ഥിരികരിച്ചിട്ടുണ്ട്. ഇതില്‍ 107പേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്