രാജ്യാന്തരം

മഹാമാരിക്ക് മുന്നില്‍ പകച്ച് ലോകം ; മരണം 59,000 കവിഞ്ഞു ; ഗുരുതരാവസ്ഥയില്‍ 39,439 പേർ ; രോഗബാധിതരുടെ എണ്ണം 11 ലക്ഷത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍: ലോകത്തെ ആശങ്കയിലാക്കി കോവിഡ് വ്യാപിക്കുകയാണ്. കൊറോണ മരണം 59,000 കടന്നു. ലോകത്ത് ഇതുവരെ 59,140 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. അമേരിക്ക, ഇറ്റലി, സ്‌പെയിന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്ഥിതി അതിരൂക്ഷമാണ്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷത്തോട് അടുത്തു. ആകെ രോഗികളുടെ എണ്ണം 10,98,,762 ആയി. വിവിധ രാജ്യങ്ങളിലെ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായത്.

ഇറ്റലിയില്‍ മരണം 14,681 ആയി. ഇന്നലെ മാത്രം മരിച്ചത് 766 പേരാണ്. ആകെ രോഗബാധിതരുടെ എണ്ണം 1,19,827. പുതിയ കേസുകള്‍ 4585 ആണ്. സ്‌പെയിനില്‍ മരണം പതിനൊന്നായിരം പിന്നിട്ടു. മരണം 11,198 ആയി. ഇന്നലെ 850 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 1,19,199. പുതിയ കേസുകള്‍ 7134 ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുരുതരാവസ്ഥയിലുള്ളത് 39,439 രോഗികളാണ്. 

അമേരിക്കയില്‍ കോവിഡ് മരണം 7392 ആയി. ഇന്നലെ മാത്രം 1321 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 2,77,161 ആയി. 32,284 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ രോഗബാധിതരുടെ എണ്ണം 6507 ആയി. ഇന്നലെ മരിച്ചത് 1120 രോഗികളാണ്. രോഗബാധിതരുടെ എണ്ണം 64,338 ആയി. ഇറാനില്‍ 3294 ഉം, ബ്രിട്ടനില്‍ 3605 ഉം, ജര്‍മ്മനിയില്‍ 1275 പേരും മരിച്ചു. ഇതോടെ ബ്രിട്ടന്‍ മരണസംഖ്യയില്‍ ചൈനയെയും മറികടന്നു. ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 684 പേരാണ് മരിച്ചത്. 

വൈറസിന്റ ഉത്ഭവകേന്ദ്രമായ ചൈനയില്‍ മരണം 3322 ആയി. ഇന്നലെ നാലുപേരാണ് മരിച്ചത്. 31 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 81,620 ആയി. ബെല്‍ജിയത്തില്‍ 1143 പേരും, നെതര്‍ലാന്‍ഡ്‌സില്‍ 1487 പേരും കോവിഡ് ബാധിച്ച് മരിച്ചു. തുര്‍ക്കിയില്‍ മരണം 425 ആയി. 20 വയസ്സില്‍ താഴെയുള്ളവര്‍ വീടിന് പുറത്തേക്കിറങ്ങരുതെന്ന് തുര്‍ക്കി സര്‍ക്കാര്‍ ഉത്തരവിട്ടു.ലോക രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കോവിഡിനെതിരായ യുദ്ധത്തില്‍ അണിചേരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് ആവര്‍ത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും