രാജ്യാന്തരം

സൗദിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 327 പേര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്


റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 327 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 2932 ആയി ഉയര്‍ന്നു. ഇന്ന് 16 പേര്‍ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

കൊറോണ സ്ഥിരീകരിച്ച 2260 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. ബാക്കിയുള്ള 631 പേര്‍ക്ക് രോഗം സുഖപ്പെടുകയും 41 പേര്‍ ഇതുവരെ മരണപ്പെടുകയും ചെയ്തു. ഇന്ന് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

സൗദിയില്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ റിയാദ്: 641, മക്ക 431, മദീന 308, ജിദ്ദ 301, ഖതീഫ് 139, ദമ്മാം 122, ഹുഫൂഫ് 43, അല്‍ഖോബാര്‍ 39, ദഹ്‌റാന്‍ 32, തബൂക്ക് 32, ഖമീസ് 30, തായിഫ് 29

റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ സുഖം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങിയത്(234 പേര്‍) ജിദ്ദയില്‍ 125, മക്ക 114, ദമ്മാം 36, ഖത്തീഫ് 25, നജ്‌റാന്‍ 16, തായിഫ് 13, ജിസാന്‍ 13, ബിഷ 12, അബഹ 11, മറ്റ് സിറ്റികളില്‍ അഞ്ചില്‍ താഴെയുമാണ്  രോഗമുക്തി നേടിയവരുടെ കണക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്