രാജ്യാന്തരം

'സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നു' ; പാക് ജനതയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ് : കോവിഡ് രോഗബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് രോഗം വ്യാപിക്കുന്നതില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. രോഗവ്യാപനം ഇത്തരത്തിലായാല്‍ സ്ഥിതി വളരെ മോശമാകും. രോഗികളെ ചികില്‍സിക്കാന്‍ നിലവിലെ ആശുപത്രികള്‍ മതിയാകാതെ വരുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി. 

ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും, കഴിവതും വീട്ടില്‍ തുടരുകയും ചെയ്യുക. അതുമാത്രമാണ് രോഗവ്യാപനം ചെറുക്കാനുള്ള പോംവഴി. രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ ഊര്‍ജ്ജിത ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 

പാക് നാഷണല്‍ ഹെല്‍ത്ത് സര്‍വീസസിന്റെ കണക്ക് അനുസരിച്ച് രാജ്യത്ത് 4183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 58 പേര്‍ മരിച്ചു. 25 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. 

അതേസമയം അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം പാക് പഞ്ചാബില്‍ 2108 പേര്‍ക്കും, സിന്ധില്‍ 1036 പേര്‍ക്കും, ഖൈബര്‍ പഷ്തൂണ്‍ പ്രവിശ്യയില്‍ 527 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാനില്‍ 212, ബലൂചിസ്ഥാനില്‍ 206, ഇസ്ലാമാബാദില്‍ 83, പാക് അധീന കശ്മീരില്‍ 28 എന്നിങ്ങനെ കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു