രാജ്യാന്തരം

ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 6,898പേര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് സിറ്റിയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. 6,898പേരാണ് ഇതുവരെ നഗരത്തില്‍ മരിച്ചത്. അമേരിക്കയില്‍ ആകമാനം ഇതുവരെ 557,571പേര്‍ക്കാണ് രോഗം ബാധിച്ചത്. 22,198പേര്‍ മരണത്തിന് കീഴടങ്ങി. 

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളതും മരണം സംഭവിക്കുന്നതും അമേരിക്കയിലാണ്. രാജ്യത്ത് ആദ്യം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത് ന്യൂയോര്‍ക്കിലാണ്. 

190,288പേര്‍ക്കാണ് ഞായറാഴ്ച മാത്രം ന്യൂയോര്‍ക്കില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. നഗരത്തില്‍ പുതിയതായി അഞ്ച് കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ കൂടി തുടങ്ങുമെന്ന് മേയര്‍ വ്യക്തമാക്കി. വംശീയമായ പ്രശ്‌നങ്ങള്‍ കാരണം ടെസ്റ്റ് നടത്തന്‍ സാധിക്കാതെ പോയവര്‍ക്ക് വേണ്ടിയാണ് ഇവ തുറക്കുന്നതെന്ന് മേയര്‍ വ്യക്തമാക്കി. 

' അസമത്വം അംഗീകരിക്കാന്‍ സാധിക്കില്ല. സാധിക്കുന്ന എല്ലാ സംവിധാനം ഉപയോഗിച്ചും അത് ചെറുക്കും'- മേയര്‍ ബില്‍ ദെ ബ്ലാസിയോ പറഞ്ഞു. 

നഗരത്തിലെ വിദ്യാഭ്യാസ സ്ഥാനപങ്ങള്‍ക്ക് മേയര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. 11ലക്ഷം കുട്ടികള്‍ പഠിക്കുന്ന ന്യൂയോര്‍ക്ക്, അമേരിക്കയിലെ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ള മേഖലയാണ്. മാര്‍ച്ച് 16വരെയാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വയനാടിനോട് ഗുഡ്ബൈ പറഞ്ഞ് രാഹുല്‍; പകരം പ്രിയങ്ക എത്തും

പ്രണയ നായകനായി ഷെയിന്‍ നിഗം; 'ഹാല്‍' ടീസര്‍ പുറത്തിറങ്ങി

തോക്കുചൂണ്ടി ഭീഷണി; അര്‍മേനിയയില്‍ മലയാളിയെ ബന്ദിയാക്കി, മോചനദ്രവ്യം ആവശ്യപ്പെട്ടു

'പോരാടാനുള്ള ഊര്‍ജം തന്നു, ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകും'

ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിട്ട് ബെഞ്ചമിന്‍ നെതന്യാഹു