രാജ്യാന്തരം

കോവിഡ്‌ 19ന്റെ ഉത്ഭവം വെളിപ്പെടുത്തണം; യുഎസിന്‌ പിന്നാലെ ചൈനക്കെതിരെ ജര്‍മനിയും

സമകാലിക മലയാളം ഡെസ്ക്


ബെര്‍ലിന്‍: കോവിഡ്‌ 19ന്റെ വ്യാപനവുമായി ബന്ധപ്പെട്ട്‌ അമേരിക്കയ്‌ക്ക്‌ പിന്നാലെ ചൈനയെ വിമര്‍ശിച്ച്‌ ജര്‍മനിയും. കോവിഡ്‌ 19ന്റെ ഉത്ഭവം എവിടെയെന്നും, വൈറസിന്റെ ആദ്യ ദിവസങ്ങളിലെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു.

കോവിഡ്‌ 19ന്റെ യഥാര്‍ഥ വിവരങ്ങള്‍ ലോകത്തെ അറിയിക്കുന്നതില്‍ ചൈന തുറന്ന സമീപനം സ്വീകരിക്കണം. വൈറസ്‌ വ്യാപനത്തിന്റെ ആദ്യ ദിവസങ്ങളിലെ വിവരങ്ങള്‍ ചൈന വ്യക്തമാക്കേണ്ടതുണ്ടെന്നും മെര്‍ക്കല്‍ പറഞ്ഞു. നേരത്തെ അമേരിക്കയും, ഫ്രാന്‍സും ചൈനയെ വിമര്‍ശിച്ച്‌ എത്തിയിരുന്നു.

വുഹാനിലെ ലാബില്‍ നിന്നാണ്‌ കോവിഡ്‌ 19 വ്യാപിച്ചത്‌ എന്നാണ്‌ ലോക ശക്തികള്‍ക്കിടയിലെ സംശയം. ഇത്‌ മനഃപൂര്‍വമാണോ അല്ലയോ എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. ചൈനയുടെ ഭാഗത്ത്‌ പിഴവുണ്ടായിട്ടുണ്ടെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന്‌ ചൈനക്ക്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ മുന്നറിയിപ്പ്‌ നല്‍കുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം