രാജ്യാന്തരം

വടക്കന്‍ സിറിയയില്‍ ഭീകരാക്രമണം, ബോംബ്‌ ഘടിപ്പിച്ച ട്രക്ക്‌ ഇടിച്ചു കയറ്റി, 40 മരണം

സമകാലിക മലയാളം ഡെസ്ക്


അങ്കാരാ: വടക്കന്‍ സിറിയയിലെ അഫ്രന്‍ നഗരത്തില്‍ ഭീകരാക്രമണം. 11 കുട്ടികള്‍ ഉള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടു. തിരക്കുള്ള മാര്‍ക്കറ്റിലേക്ക്‌ ബോംബ്‌ ഘടിപ്പിച്ച ട്രക്ക്‌ ഇടിച്ചു കയറ്റുകയായിരുന്നു.

47 പേര്‍ക്ക്‌ സ്‌ഫോടനത്തില്‍ പരിക്കേറ്റതായാണ്‌ റിപ്പോര്‍ട്ട്‌. സിറിയയിലെ കുര്‍ദ്‌ വിമത പോരാളികളാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ തുര്‍ക്കി പ്രതിരോധ മന്ത്രാലയം ആരോപിച്ചു. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ആറ്‌ പേര്‍ തുര്‍ക്കി പിന്തുണയുള്ള വിമത പോരാളികളാണെന്നും റിപ്പോര്‍ട്ടുണ്ട്‌.
 

ഭീകര സംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ സൂചന. ചൊവ്വാഴ്‌ച പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല