രാജ്യാന്തരം

മാസ്‌ക്  ഇങ്ങനെയും ധരിക്കാം ; യുവാവിന്റെ വേറിട്ട 'പ്രകടനം', അമ്പരപ്പ്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍ : കോവിഡ് മഹാമാരി പടര്‍ന്നതോടെ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക നിര്‍ബന്ധമാക്കിയിരിക്കുകയാണ് ലോകരാജ്യങ്ങള്‍. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഒട്ടുമിക്ക രാജ്യങ്ങളും നിയമനടപടിയും സ്വീകരിക്കുന്നുണ്ട്. 

ലണ്ടനില്‍ ഒരാള്‍ വേറിട്ട രീതിയില്‍ മാസ്‌ക് ധരിച്ച് നടന്നുപോകുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ലണ്ടനിലെ ഓക്‌സ്ഫഡ് സ്ട്രീറ്റിലാണ് വഴിയാത്രക്കാരെ ആകെ അമ്പരപ്പിച്ച മാസ്‌ക് ധാരിയുടെ നടത്തം. 

പരിപൂര്‍ണ നഗ്നനായ യുവാവ് സര്‍ജിക്കല്‍ മാസ്‌ക് മുഖത്തല്ല ധരിച്ചിരിക്കുന്നത്. പകരം നഗ്നത മറയ്ക്കാനാണ് ഉപയോഗിച്ചത്. മാസ്‌ക് കൊണ്ട് പേരിന് നാണം മറച്ച് കൂസലില്ലാതെ നടന്നുപോകുന്ന യുവാവിന്റെ ചിത്രം റോയിട്ടേഴ്‌സാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 

യുവാവിന്റെ നടത്തം കണ്ട് അമ്പരന്നിരിക്കുന്ന യുവതിയും ചിത്രത്തിലുണ്ട്. സൈമണ്‍ ഡോസണ്‍ എന്നയാളാണ് ചിത്രം എടുത്തിട്ടുള്ളത്. യുവാവ് ആരാണെന്നോ, യുവാവിന്റെ പ്രകടനത്തിന്റെ കാരണമോ ഉദ്ദേശമോ എന്തെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്