രാജ്യാന്തരം

ചെടികള്‍ക്കിടയില്‍ നിന്ന് പാഞ്ഞുവന്നു, വളര്‍ത്തുനായയെ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞു; സ്വന്തം ജീവന്‍ നോക്കാതെ പിടിച്ചുമാറ്റി വീട്ടമ്മ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ പെരുമ്പാമ്പില്‍ നിന്ന് വളര്‍ത്തുനായയെ രക്ഷിച്ചു. വളര്‍ത്തുനായയെ ചുറ്റിവരിഞ്ഞ് ഇരയാക്കാന്‍ ഒരുങ്ങുകയായിരുന്നു പെരുമ്പാമ്പ്. ഈസമയത്ത് ഇത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മയും മകളും ചേര്‍ന്നാണ് നായയെ രക്ഷിച്ചത്.

ക്യൂന്‍സ്‌ലന്‍ഡിലാണ് സംഭവം. വീടിന്റെ മുറ്റത്ത് ഓടി നടക്കുകയാണ് വളര്‍ത്തുനായ. ഈസമയത്ത് ചെടികള്‍ക്കിടയിലൂടെ പാഞ്ഞുവന്ന പെരുമ്പാമ്പാണ് വളര്‍ത്തുനായയെ പിടികൂടിയത്. ഉടന്‍ തന്നെ ചുറ്റിവരിഞ്ഞ് ഭക്ഷണമാക്കാന്‍ ഒരുങ്ങുകയായിരുന്നു പെരുമ്പാമ്പ്.

ഈസമയത്ത് നായയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. സ്വന്തം ജീവന്‍ നോക്കാതെ കൈ കൊണ്ട് പാമ്പിന്റെ വാലില്‍ പിടിച്ച് പട്ടിയെ മോചിപ്പിക്കാനാണ് വീട്ടമ്മ ശ്രമിച്ചത്. കൂടെ മോളും സഹായത്തിന് എത്തി. 

തുടര്‍ന്ന് വളര്‍ത്തുനായയെ രക്ഷിച്ച് പാമ്പിനെ വലിച്ചെറിഞ്ഞതായി മിച്ചല്‍ പറയുന്നു. ഇടതു ചെവിയില്‍ കടിയേറ്റിട്ടുണ്ടെങ്കിലും വളര്‍ത്തുനായയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മിച്ചല്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു