രാജ്യാന്തരം

അങ്ങനെ അതും വരുന്നു; നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ ടാക്സി കാറുകളും

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ഡ്രൈവറില്ലാ ടാക്സികൾ ചൈനീസ് നിരത്തുകളിലൂടെ ഓടിത്തുടങ്ങി. ചൈനയിലെ ഷെൻഷെനിലാണ് ഡ്രൈവർ വേണ്ടാത്ത ടാക്സികൾ വികസിപ്പിച്ചത്. 1.2 കോടിയിലധികം ആളുകൾ ഉള്ള സിറ്റിയിലൂടെയാണ് ഡ്രൈവറില്ലാ ടാക്സി യാത്ര. വെർച്വൽ സജ്ജീകരണങ്ങളുമായി സിറ്റിയ്ക്കുള്ളിൽ എവിടെയും കാറിന് പോകാനാകും. യൂ-ടേണുകൾ പോലും കൃത്യം. 

ആലിബാബയുടെ നിക്ഷേപമുള്ള ഓട്ടോഎക്സ് എന്ന സ്റ്റാർട്ടപ്പാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. നഗരത്തിലൂടെ ഡ്രൈവറില്ലാതെ തന്നെ കാറുകൾ സഞ്ചരിയ്ക്കുന്നതിൻെറ വീഡിിയോയും സ്റ്റാർട്ടപ്പ് പങ്കു വെച്ചിട്ടുണ്ട്. വമ്പൻ ട്രക്കുകൾക്കും കാൽനടക്കാർക്കും ഒക്കെ ഇടയിലൂടെെയാണ് ആളുകളുമായി കാർ സൂക്ഷ്മതോടെ നീങ്ങുന്നത്.

ഇത് ഒരു സ്വപ്നമായിരുന്നു എന്നും ഇപ്പോൾ സാങ്കേതിക വിദ്യ യാഥാർത്ഥ്യമായിരിക്കുകയാണെന്നും കമ്പനി സിഇഒ വ്യക്തമാക്കി. സാങ്കേതിക വിദ്യയിലുള്ള വിശ്വാസം തന്നെയാണ് സുരക്ഷയ്ക്ക് കാറിൽ ഡ്രൈവർമാരില്ലാതെ തന്നെ പൈലറ്റ് സ്റ്റഡിയുമായി മുന്നോട്ട് പോകാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

അതേസമയം കമ്പനിയുടെ പരീക്ഷണങ്ങളുടെ ഭാഗമായി ആണ് നഗരത്തിലെ നിരത്തുകളിലൂടെ വാഹനം ഓടിയ്ക്കുന്നത്. ഇത് പൊതുജനങ്ങൾക്കായി വിട്ടുകൊടുത്തിട്ടില്ല. പൊതുജനങ്ങളുമായി ചൈനീസ് നഗരങ്ങളിലെ വിവിധ നിരത്തുകളിലൂടെ ഡ്രൈവറില്ലാ കാറുകൾ സഞ്ചരിയ്ക്കാൻ രണ്ടോ മൂന്നോ വർഷങ്ങൾ കൂടെ കാത്തിരുന്നാൽ മതിയാകും എന്നാണ് സൂചന. പൂർണമായി വിജയിച്ചാൽ മറ്റു നഗരങ്ങളിലേയ്ക്കും രാജ്യങ്ങളിലേയ്ക്കും സേവനം വ്യാപിപ്പിയ്ക്കും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും