സാന്‍ഫ്രാന്‍സിസ്കോ: അഡള്‍ട്ട് വെബ്സൈറ്റ് ആയ പോണ് ഹബ്ബില്‍ ഇനി ആര്‍ക്കും വിഡിയോകള്‍ അപ്ലോഡ് ചെയ്യാനാവില്ല. ബലാത്സംഗ വീഡിയോകള്‍ ഉള്‍പ്പെടെ അപ്ലോഡ് ചെയ്യുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് പോളിസിയില്‍ മാറ്റം വരുത്തുകയാണെന്ന് പോണ്‍ഹബ് പ്രഖ്യാപിച്ചു.
കണ്ടന്റ് പാര്ട്ടണറില്നിന്നു മാത്രമുള്ള വിഡിയോകള്‍ക്കാണ് ഇനി പോണ്ഹബ്ബില് അനുമതി ലഭിക്കുക. ഡൗണ്‍ലോഡിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെയ്ഡ് ഡൗണ്‍ലോഡുകള്‍ അല്ലാതെയുള്ളവ നിയന്ത്രിക്കുമെന്ന് പോണ്‍ഹബ്ബ് അറിയിച്ചു.
ബലാത്സംഗ ദൃശ്യങ്ങളും പ്രായപൂര്‍ത്തിയാവാത്തവരുടെ ലൈംഗിക വിഡിയോകളും പോണ്ഹബ്ബില് അപ്ലോഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ചില ക്രെഡിറ്റ് കാര്‍ഡ് സര്‍വീസുകള്‍ പോണ് ഹബ്ബിലേക്കുള്ള പെയ്മെന്റ് നിര്‍ത്തിവച്ചു. ഈ പശ്ചാത്തലത്തിലാണ് കമ്പനിയുടെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ