രാജ്യാന്തരം

ഭാര്യയുമായി വഴക്കിട്ടു, ദേഷ്യം തീര്‍ക്കാന്‍ വീട് വിട്ടിറങ്ങി; 450 കിലോമീറ്റര്‍ നടന്ന് 48കാരന്‍, പിന്നെ സംഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

റോം: ദേഷ്യം വന്നാല്‍ മനുഷ്യന്‍ പല രീതിയിലാണ് പ്രതികരിക്കാറ്. ചിലര്‍ കൊലപാതകത്തിലേക്ക് വരെ എത്തിയ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇറ്റലിയിലുള്ള ഒരു 48കാരന്‍ ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ 450 കിലോമീറ്റര്‍ നടന്നാണ് വ്യത്യസ്തനായത്. ക്ഷമ കിട്ടാനാണ് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി തിരിച്ചത്.  അവസാനം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പിഴ ഒടുക്കേണ്ടിയും വന്നു ഈ 48കാരന്.

ഇറ്റലിയിലെ കോമോയിലാണ് സംഭവം. ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് 48കാരന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ദേഷ്യം കുറയ്ക്കാന്‍ നടക്കാന്‍ തീരുമാനിച്ചു. നടന്ന് എത്തിയത് 450 കിലോമീറ്റര്‍ അകലെയുള്ള ഫാനോ എന്ന സ്ഥലത്ത്. അഡ്രിയാറ്റിക്‌ തീരത്തുള്ള ചെറിയ നഗരമാണ് ഫാനോ.

ഫാനോയില്‍ വച്ച് 48കാരനെ പൊലീസ് തടഞ്ഞു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് കാണിച്ച് പിഴയും ചുമത്തി. ഇത്രയും ദൂരം ഇയാള്‍ നടന്നു എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പൊലീസുകാര്‍ പറയുന്നു. ദിവസവും 60 കിലോമീറ്റര്‍ വീതമാണ് നടന്നത്.  വിവരം അറിഞ്ഞ് 48കാരനെ കൂട്ടിക്കൊണ്ടുപോകാന്‍ ഭാര്യ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ