രാജ്യാന്തരം

ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ജോ ബൈഡനും കമല ഹാരിസും

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ടൈം മാഗസിന്റെ ഈ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ബഹുമതി നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസിനും. ഭിന്നതയ്ക്കു മേല്‍ സഹാനുഭൂതിയുടെ മേല്‍ക്കൈ പ്രകടമാക്കി അമേരിക്കയില്‍ മാറ്റം കൊണ്ടുവന്നതിനാണ് ബഹുമതിയെന്ന് ടൈം മാഗസിന്‍ അറിയിച്ചു.

യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം മേധാവി ഡോ. ആന്തണി ഫൗചി, മൂവ്‌മെന്റ് ഫോര്‍ റാഡിക്കല്‍ ജസ്റ്റിസ്, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നിവരായിരുന്നു അന്തിമ പട്ടികയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍. 

ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ നാലു വര്‍ഷമായി ഭിന്നിപ്പിക്കലിന്റെ ശക്തിയായിരുന്നെന്ന് ടൈം മാഗസിന്‍ അഭിപ്രായപ്പെട്ടു. രാജ്യം എവിടേക്കാണ് പോവുന്നത് എന്നതിന്റെ വ്യക്തമായ സൂചനമാണ് ബൈഡനും ഹാരിസും നല്‍കിയത്. ബഹു വംശീയതകളുടെയും ജീവിതാനുഭവങ്ങളുടെയും, ലോകവീക്ഷണത്തി്‌ന്റെയും സങ്കലനമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്. അതിജീവിക്കാന്‍ അമേരിക്കയ്ക്ക് അതിലൂടെ മുന്നോട്ടുപോവേണ്ടതുണ്ടെന്ന് ടൈം മാഗസിന്‍ വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍