രാജ്യാന്തരം

സൗദിയിൽ വിദേശികൾക്ക് യാത്രാനുമതി, വന്ദേഭാരത് സർവീസിനടക്കം ഇളവ് 

സമകാലിക മലയാളം ഡെസ്ക്

റിയാദ്: വിദേശികൾക്കു രാജ്യത്തുനിന്ന് പുറത്തേക്കു‌ യാത്ര ചെയ്യാൻ അനുമതി നൽകി സൗദി. വന്ദേഭാരത് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. അതേസമയം രാജ്യത്തേക്കുള്ള വിമാനയാത്രാ വിലക്ക് ഒരാഴ്ച കൂടി തുടരും. 

ജനിതക മാറ്റം സംഭവിച്ച പുതിയ തരം കൊറോണ വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെച്ചിരുന്നു. കര, നാവിക, വ്യോമമാർഗങ്ങളിലൂടെ സൗദിയിലേക്കുള്ള പ്രവേശനത്തിനും ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയിരുന്നു. വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. 

ഒമാനിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകളും ഇന്നു പുലർച്ചെ പുനരാരംഭിക്കും. കടൽ, കര അതിർത്തികളും തുറക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു