രാജ്യാന്തരം

വിവാഹമോചിതന്‍ മിന്നുകെട്ടി; കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് മുന്‍ ഭാര്യ; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഒന്നരവയസ്സുകാരനെ അമ്മ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയത്് കഴിഞ്ഞ ദിവസമായിരുന്നു. കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ കേരളത്തില്‍ നിന്ന് വന്നുകൊണ്ടിരിക്കെ, ഇതുപോലൊരു സംഭവം യുഎഇയിലും റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പിനോ യുവതി സ്വന്തം മകളെ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. എന്നാല്‍, ഇവര്‍ തന്നെയാണ് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതും. യുവതിയെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.

യുഎഇ സ്വദേശിയെ വിവാഹം ചെയ്തിരുന്ന യുവതി അടുത്തകാലത്ത് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. പിന്നീട് ഇവര്‍ മറ്റൊരു സ്വദേശിയെ വിവാഹം കഴിക്കുകയും ചെയ്തു. കുട്ടി യുവതിയുടെ ഒപ്പമായിരുന്നു. എന്നാല്‍, ആദ്യ ഭര്‍ത്താവിനോടു പ്രതികാരം ചെയ്യുന്നതിനാണ് ഇവര്‍ മകളെ ക്രൂരമായി പീഡിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. മൂന്ന് ഭാഗങ്ങളായുള്ള  വിഡിയോ ക്ലിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറാന്‍ ഏറെ താമസം വേണ്ടിവന്നില്ല. ഇതു കണ്ട പിതാവാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് അന്വേഷിച്ച് യുവതിയെ കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കേസ് പിന്നീട് അബുദാബി ഫാമിലി പ്രോസിക്യൂട്ടറുടെ ഓഫീസിലേയ്ക്ക് കൈമാറി.

കുട്ടിയുടെ കാലുകള്‍ പിടിച്ച് തറയിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ആദ്യ വിഡിയോയിലുള്ളത്. 'നീ ഒരു അറബാണ്. അതുനിന്നെ ഞാനിന്ന് അടിക്കും. ടൊയ്‌ലറ്റിലേയ്ക്ക് പോകൂ നീ' എന്നാണ് ആദ്യ വീഡിയോയിലെ യുവതിയുടെ ശബ്ദങ്ങള്‍. മറ്റൊന്നില്‍ നഗ്‌നയായ കുട്ടി അമ്മയുടെ മര്‍ദനമേറ്റ് വേദന കൊണ്ട് അലറിക്കരയുന്നതുമാണുള്ളത്. വദീമ നിയമമനുസരിച്ച് യുവതി നിയമ നടപടി നേരിടേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്