രാജ്യാന്തരം

വിഭൂതി ബുധൻ ചടങ്ങിനിടെ സ്വരം ഇടറി, ചുമ; മാർപാപ്പയ്ക്ക് ദേഹാസ്വാസ്ഥ്യം 

സമകാലിക മലയാളം ഡെസ്ക്

വത്തിക്കാൻ സിറ്റി : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പ നോമ്പ് കുർബാനയിൽ നിന്ന് വിട്ടുനിന്നു. റോമിലെ ബസിലിക്കയിൽ നോമ്പിന്റെ ഭാഗമായി മറ്റ് വൈദികർക്കൊപ്പം നിശ്ചയിച്ചിരുന്ന കുർബാനയാണ് മാർപാപ്പ ഒഴിവാക്കിയത്. മറ്റു പരിപാടികൾ മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് നടത്തിയതായി വത്തിക്കാൻ അറിയിച്ചു. 

ബുധനാഴ്ച നടന്ന വിഭൂതി ചടങ്ങുകൾക്കിടെ മാർപാപ്പയുടെ സ്വരം ഇടറുകയും ചുമയ്ക്കുകയും ചെയ്തിരുന്നു. ഇറ്റലിയിൽ കൊറോണ വൈറസ് പടരുന്നതു മൂലം മാർപാപ്പയുടെ ദേഹാസ്വാസ്ഥ്യം ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. സാന്റ മാർത്തയിലെ വസതിയിൽ തന്നെയാണ് അദ്ദേഹം കൂടുതൽ സമയവും ചിലവിടുന്നത്. മാർപാപ്പയുടെ അസുഖം സംബന്ധിച്ച് വത്തിക്കാനിൽ നിന്ന് കൃത്യമായ റിപ്പോർട്ടുകളൊന്നും ഇനിയും പുറത്തിവിട്ടിട്ടില്ല.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍