രാജ്യാന്തരം

മനുഷ്യ ശരീരം തിന്നാനായി ആർത്തിയോടെ പൂച്ചകൾ; ദൃശ്യങ്ങൾ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കാലിഫോർണിയ: പൂച്ചകൾ മനുഷ്യ ശരീരം ഭക്ഷിക്കുമോ? കഴിക്കുമെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത്തരം അപൂർവമായൊരു കാഴ്ചയ്ക്ക് സാക്ഷിയായിരിക്കുകയാണ് കൊളൊറാഡോയിലെ ഫോറൻസിക് അന്വേഷണ കേന്ദ്രം. 

മനുഷ്യ ശരീരം തിന്നാനായി ആർത്തിയോടെ പൂച്ചകൾ കൊളൊറാഡോയിലെ വൈറ്റ് വാട്ടറിലുള്ള ഫോറൻസിക് ഗവേഷണ കേന്ദ്രത്തിലെത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൃതശരീരങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഫാമിലാണ് കാട്ടു പൂച്ചകൾ ഭക്ഷണം തേടിയെത്തിയത്. ഇവ മൃത ദേ​ഹങ്ങൾ ഭക്ഷിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. 

മനുഷ്യ ശരീരങ്ങൾ അഴുകുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്നതിനും നരവംശ ശാസ്ത്ര ഗവേഷകരെ സഹായിക്കുന്നതിനും വേണ്ടിയാണ് ഇത്തരം ഫാമുകൾ  പ്രവർത്തിക്കുന്നത്. മൃഗങ്ങളിൽ നിന്ന് ശരീരങ്ങൾ സംരക്ഷിക്കുന്നതിനായി വലിയ വേലിക്കെട്ടുകൾക്കുള്ളിലാണ് മൃതശരീരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്‌. ഇതിനുള്ളിൽ കയറി ശവശരീരങ്ങൾ ഭക്ഷിക്കുന്ന കാട്ടു പൂച്ചകളുടെ ദൃശ്യങ്ങളാണ് നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞത്. 

മനുഷ്യ ശരീരങ്ങൾ അഴുകുന്നതിനെക്കുറിച്ചു പഠിക്കാൻ വേണ്ടിയായതിനാൽ മുഖവും ശരീര ഭാഗങ്ങളും മറയ്‌ക്കാതെയാണ്  അവ ഫാമിൽ സൂക്ഷിക്കുന്നത്‌. ഇത്തരത്തിൽ സൂക്ഷിച്ചിരുന്ന രണ്ടാഴ്ച പഴക്കമുള്ള രണ്ട് മൃതശരീരങ്ങളാണ് പൂച്ചകൾ ഭക്ഷണമാക്കിയത്. ശവശരീരങ്ങളുടെ അര ഭാഗവും തുടകളും കൈകളുമാണ് കാട്ടു പൂച്ചകൾ പ്രധാനമായും ഭക്ഷണമാക്കിയത്. ഇതിൽ നിന്ന് ബോബ് ക്യാറ്റ് വിഭാഗത്തിൽപ്പെട്ട കാട്ടു പൂച്ചകളാകാം ഫാമിൽ എത്തിയതെന്ന നിഗമനത്തിലാണ് ഗവേഷകർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്