രാജ്യാന്തരം

ആറുവർഷം മുൻപ് യുവതിയെ കാണാതായി; മൃതദേഹം നദിയിൽ മുങ്ങിക്കിടന്ന കാറിൽ; ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

ന്യൂജഴ്സി: ആറുവർഷം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നദിയിൽ മുങ്ങിക്കിടന്നിരുന്ന കാറിൽ നിന്നാണ്  സ്മോൾ വുഡിന്റെ മൃതദേഹം കണ്ടെത്തിയത്. 2014 ജനുവരി 17 മുതലാണ് യുവതിയെ കാണാതായത്. 

ചെറിഹില്ലിലുള്ള സാലേം നദിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടയിൽ, അവിടെ മുങ്ങി കിടന്നിരുന്ന വാനിൽ നിന്നാണു മൃതദേഹം പൊലീസ് കണ്ടെത്തിയത്.അവസാനമായി ഇവരെ കാണുന്നതു ചെറി ഹില്ലിലെ ഡ്രൈ ക്ലീനേഴ്സ് സ്റ്റോറിലായിരുന്നു. എഫ്ബിഐ അന്വേഷണം നടത്തിയിരുന്നു. കാണാതായ അന്നു മുതൽ ഇവരുടെ സെൽ ഫോണോ, ക്രെഡിറ്റ് കാർഡോ ഉപയോഗിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ഇവർ ധരിച്ചിരുന്ന വിവാഹ മോതിരം തിരിച്ചറിയലിന് സഹായിച്ചു. കാറിൽ നിന്നും ലഭിച്ച ശരീരാവശിഷ്ടങ്ങൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവരുടെ മരണത്തെക്കുറിച്ചു കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍