രാജ്യാന്തരം

റണ്‍വെയ്ക്ക് പകരം വിമാനം ഇറങ്ങിയത് നടുറോഡില്‍; അമ്പരന്ന് വാഹന യാത്രക്കാര്‍; മൊബൈലില്‍ പകര്‍ത്തി പൊതുജനം

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: യാത്രക്കാരുമായുള്ള വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി നിന്നത് നഗരമധ്യത്തില്‍. ഇറാനിലെ കാസ്പിയന്‍ എയര്‍ലൈന്‍സിന്റെ 6936 വിമാനമാണ് അത്ഭുതകരമായി വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ തെഹ്‌റാന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് മഹഷഹര്‍ നഗരത്തിലെ ദേശീയ പാതയില്‍ ഇറക്കിയത്. 

നഗരമധ്യത്തില്‍ റോഡിന് കുറുകെ കിടക്കുന്ന  വിമാനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. തല്‍സമയം തന്നെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ മാറ്റിയതായും വിമാനം വീണ നഗരത്തിലെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് വാര്‍ത്തകള്‍. 

നഗരമധ്യത്തില്‍ വീണ വിമാനത്തിന് വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. വീണ സ്ഥലത്തും കാര്യമായ നാശനഷ്ടങ്ങള്‍ വീഡിയോയില്‍ കാണുന്നില്ല. വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഇറക്കുന്നതും വീഡിയോയില്‍ കാണാം. വിമാനത്തിന് തീപിടിച്ചിട്ടില്ലെന്നും യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും എയര്‍പോര്‍്ട്ട് മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്