രാജ്യാന്തരം

24 മണിക്കൂറിനിടെ അമേരിക്കയില്‍ 70,000 കോവിഡ് ബാധിതര്‍, 974 മരണം; ലോകത്ത് 1.39 കോടി

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ലോകത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. നിലവില്‍ 1.39 കോടി ജനങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യയും ഉയരുകയാണ്. ആറു ലക്ഷത്തിലേക്ക് അടുക്കുകയാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം. ഇതുവരെ 5,92,677 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

ലോകത്ത് ഏറ്റുവമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 36 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 35,60,364 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 68,428 പേര്‍ക്കാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ഈ സമയത്ത് 974 പേര്‍ രോഗം വന്ന് മരിച്ചതായും അമേരിക്കന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,38, 201 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.

അമേരിക്കയ്ക്ക് തൊട്ടുപിന്നിലുളളബ്രസീലിലും ഇന്ത്യയിലും കോവിഡ് ബാധിതര്‍ വര്‍ധിച്ചു വരികയാണ്. ഇന്ത്യയില്‍ 10 ലക്ഷം കടന്നു. ബ്രസീലില്‍ 20 ലക്ഷത്തിന് മുകളിലാണ് രോഗം ബാധിച്ചവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ