രാജ്യാന്തരം

നെല്‍സണ്‍ മണ്ടേലയുടെ മകളുടെ മരണം കോവിഡ് ബാധിച്ച്

സമകാലിക മലയാളം ഡെസ്ക്


കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവ് നെല്‍സണ്‍ മണ്ടേലയുടെ മകള്‍ സിന്‍ഡ്‌സി മണ്ടേല മരിച്ചത് കോവിഡ് ബാധിച്ചെന്നു സ്ഥിരീകരണം. 59കാരിയായ സിന്‍ഡ്‌സി തിങ്കളാഴ്ച രാവിലെ ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.  പിന്നീടു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

2015മുതല്‍ ഡെന്‍മാര്‍ക്കിലെ സൗത്ത് ആഫ്രിക്കന്‍ അംബാസഡര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാലുമാക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം താമസിച്ചുവരികയായിരുന്നു സിന്‍ഡ്‌സി.

1985ല്‍ വെള്ളക്കാരുടെ വര്‍ണവിവേചനത്തിന് എതിരായ സംഘര്‍ഷങ്ങളെ അപലപിച്ചാല്‍ മണ്ടേലയെ ജയില്‍ മോചിതനാക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം എഴുതിയ കത്ത് പൊതുവേദിയില്‍ വായിച്ചതോടെയാണ് സിന്‍ഡ്‌സി ജനശ്രദ്ധ നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ

വരുമാനത്തിന്റെ പകുതിയിലേറെ ടാക്‌സ്, ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങള്‍?; ആനുകൂല്യം അറിഞ്ഞാല്‍ ഞെട്ടും!

മണ്‍ചട്ടിയിലെ മീന്‍കറി സ്വാദ് നോണ്‍സ്റ്റിക്കില്‍ കിട്ടുമോ? പാത്രം മാറിയാൽ ആരോ​ഗ്യം പോകും

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍