രാജ്യാന്തരം

അയല്‍ക്കാര്‍ നോക്കി നില്‍ക്കെ സിമന്റ് കട്ട ഉപയോഗിച്ച് 30 കാരിയെ തലയ്ക്കടിച്ച് കൊന്നു; മൃതദേഹത്തിനരികില്‍ നിന്ന് ചായകുടിച്ച് അച്ഛന്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: അച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി മുപ്പതുകാരി മരിച്ചു. സിമന്റ് കട്ട ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.വര്‍ഷങ്ങളായി വീട്ടില്‍ സഹോദരന്മാരുടെയും പിതാവിന്റെയും ക്രൂര പീഡനങ്ങള്‍ക്ക് വിധേയയായ അഹ്‌ലം എന്ന മുപ്പതുകാരിയാണ് പിതാവിന്റെ ക്രൂര കൃത്യത്തിന് ഇരയായത്. 

വെള്ളിയാഴ്ച വൈകീട്ട് ജോര്‍ദാനിലായിരുന്നു സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനം സഹിക്കവയ്യാനാവാതെ രക്ഷിക്കണേ എന്ന് നിലവിളിച്ച് പുറത്തേക്ക് ഇറങ്ങി ഓടിയ യുവതിയെ പിതാവ് സിമന്റ് കട്ടകൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നെന്ന്‌ ദൃക്‌സാക്ഷി പറഞ്ഞു. അവളുടെ ചലനം നിലയ്ക്കുന്നതു വരെ തലയില്‍ അടിച്ചുകൊണ്ടേ ഇരുന്നു. അവളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളുടെ മുന്നില്‍വച്ചാണ് അയാള്‍ അവളെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊന്നതിനു ശേഷം അവളുടെ മൃതദേഹത്തിന് അടുത്തിരുന്ന് അയാള്‍ ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തതായും ദൃക്‌സാക്ഷി പറഞ്ഞു.

'വീട്ടില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതായി കാണുന്നത്. അഹ്‌ലം അവളുടെ അമ്മയോട് രക്ഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും  അവര്‍ യാതൊന്നും മിണ്ടാതെ നില്‍ക്കുകയാണ്. പിതാവിനെ പിടിച്ചുമാറ്റാന്‍ അയല്‍വാസികള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൊലീസില്‍ വിവരം അറിയിച്ചെങ്കിലും അവര്‍ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

അഹ്‌ലത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. അഹ്‌ലത്തിന്റെ ദുരഭിമാനക്കൊലയാണെന്നും അവള്‍ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു