രാജ്യാന്തരം

അയവല്ലിതെ കോവിഡ്, ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക് അടുക്കുന്നു. 1,59,26,218 കോവിഡ് ബാധിതരാണ് ഇപ്പോള്‍ ലോകത്തുള്ളത്. മരണ സംഖ്യ 6,41,740 പിന്നിട്ടു. 

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 75,580 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,066 പേര്‍ക്ക് 24 മണിക്കൂറിന് ഇടയില്‍ ഇവിടെ ജീവന്‍ നഷ്ടമായി. ബ്രസീലില്‍ 58,249 പേര്‍ക്കാണ് 24 മണിക്കൂറിന് ഇടയില്‍ കോവിഡ് ബാധിച്ചത്. 1,178 പേര്‍ ഇവിടെ ഒരു ദിവസത്തിന് ഇടയില്‍ കോവിഡ് ബാധിച്ച് മരിച്ചു. 

മെക്‌സിക്കോയിലും മരണ നിരക്ക് ഉയരുകയാണ്. 718 പേരാണ് ഇവിടെ ഇന്നലെ മരിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ മെക്‌സിക്കോ, ചിലി, പെറു എന്നീ രാജ്യങ്ങളിലും സൗത്ത് ആഫ്രിക്കയിലും രോഗവ്യാപനം ഉയരുകയാണ്. ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം അര ലക്ഷത്തിലേക്ക് അടുക്കുന്നതും മരണ സംഖ്യ ഉയരുന്നതും കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്