രാജ്യാന്തരം

ഈദ് ആഘോഷത്തിനിടെ അഫ്ഗാനില്‍ കാര്‍ ബോംബ് സ്‌ഫോടനം ; 17 പേര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍ : ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ ഭീകരാക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിലെ ലോഗര്‍ പ്രവിശ്യയില്‍ ഈദ് ആഘോഷങ്ങള്‍ക്കിടെ കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. 

ലോഗര്‍ പ്രവിശ്യാ ഗവര്‍ണറുടെ ഓഫീസിന് സമീപമായിരുന്നു സ്‌ഫോടനം. ഈദ് ആഘോഷങ്ങള്‍ പ്രമാണിച്ച് നിരവധി പേര്‍ ഷോപ്പിങ്ങ് നടത്തുന്നതിനിടെയായിരുന്നു സ്‌ഫോടനം. 

ചാവേര്‍ ബോംബ് ഘടിപ്പിച്ച കാര്‍ പൊട്ടിത്തെറിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളെന്ന് ലോഗര്‍ ഗവര്‍ണര്‍ സൂചിപ്പിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ നിഷേധിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍